വൈദികര്‍ക്ക് നേരെ ബജ് രംഗ്ദള്‍ വിളയാട്ടം, കരോള്‍ മുടക്കി, കാര്‍ കത്തിച്ചു, വൈദികര്‍ പോലീസ് കസ്റ്റഡിയില്‍

വൈദികര്‍ക്ക് നേരെ ബജ് രംഗ്ദള്‍ വിളയാട്ടം, കരോള്‍ മുടക്കി, കാര്‍ കത്തിച്ചു, വൈദികര്‍ പോലീസ് കസ്റ്റഡിയില്‍

സ​ത്ന: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്നയില്‍ കത്തോലിക്കാ വൈദികര്‍ക്ക് നേരെ ബജ് രംഗ് ദള്‍ വിളയാട്ടം. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സെ​ന്‍റ് എ​ഫ്രേം സെ​മി​നാ​രി​യി​ൽ​നി​ന്നു ഗ്രാ​മ​ത്തി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ പോ​യ വൈ​ദി​ക​രും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങി​യ സം​ഘ​ത്തെ ബ​ജ്‌​രം​ഗ്​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​യ്ക്കുകയും പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി  സം​ഘ​ത്തെ  കൈ​മാറുകയുമായിരുന്നു. നി​ര​വ​ധി ബ​ജ്‌​രം​ഗ്‌ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​യുകയും ക​സ്റ്റ​ഡി​യി​ലാ​യ വൈ​ദി​ക​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വൈ​ദി​ക​രു​ടെ കാ​ർ  ക​ത്തി​ക്കു​ക​യും ചെ​യ്തു.

സ​ത്ന സെ​മി​നാ​രി​യി​ൽ​നി​ന്നു ട്യൂ​ഷ​ൻ ന​ൽ​കാ​നും സാ​മൂ​ഹ്യ​സേ​വ​നത്തിനും പ​തി​വാ​യി പോ​കു​ന്ന ഗ്രാ​മ​ത്തി​ൽ വ്യാഴാഴ്ച ക്രി​സ്മ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ ടീ​മി​നെ പുറത്തു നിന്നെത്തിയ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ വ​ന്ന​തോ​ടെയാണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 25 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന​താ​ണ് ഈ ​ഗ്രാ​മ​ങ്ങ​ളി​ലെ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ.  പരിപാടിക്കിടെ  ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ മ​തംമാ​റ്റ ആ​രോ​പ​ണം ഉ​ന്ന​യിച്ചാണ് പ്ര​ശ്ന​മു​ണ്ടാ​ക്കിയത്.

ഫാ.​ജോ​സ​ഫ് ഒ​റ്റ​പ്പു​ഴ​യ്ക്ക​ൽ, ഫാ.​അ​ല​ക്സ് പ​ണ്ടാ​ര​ക്കാ​പ്പി​ൽ, ഫാ.​ജോ​ർ​ജ് മം​ഗ​ല​പ്പ​ള്ളി, ഫാ.​ജോ​ർ​ജ് പേ​ട്ട​യി​ൽ സി​എം​എ​സ് എ​ന്നി​വ​രും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ്റ്റേ​ഷ​നി​ൽ.

You must be logged in to post a comment Login