ബംഗ്ലാദേശിലേക്ക് മാര്‍പാപ്പയ്ക്കൊപ്പം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും

ബംഗ്ലാദേശിലേക്ക് മാര്‍പാപ്പയ്ക്കൊപ്പം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും

വത്തിക്കാന്‍ സിറ്റി:  ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ ച​രി​ത്രപ്രധാ നമായ ദക്ഷിണേഷ്യാ യാത്രയില്‍ അദ്ദേഹത്തോടൊപ്പം സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും. ഡി​സം​ബ​ർ ഒ​ന്നി​നു രാ​വി​ലെ ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക​യി​ൽ ന​ട​ക്കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി മ​ധ്യേ സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സു​വി​ശേ​ഷം വാ​യി​ച്ച് വി​ശ​ദീ​ക​രി​ക്കും. ബം​ഗ്ലാ​ദേ​ശി​ലെ വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ​യും മ​ല​യാ​ളി​യു​മാ​യ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ജോ​ർ​ജ് കേ​ച്ചേ​രി​യും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു​മു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാണിത്.

ഞായറാഴ്ചയാണ് പാപ്പ ബംഗ്ലാദേശും മ്യാന്‍മറും സന്ദര്‍ശിക്കാനായി പാപ്പ പുറപ്പെടുന്നത്.
ച​രി​ത്ര​ത്തിലാ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ മ്യാ​ൻ​മ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ൽ 1986ൽ വിശുദ്ധ ജോൺ പോൾ മാർപാപ്പ സ​ന്ദ​ർ​ശ​നം ന​ട​ത്തിയിരുന്നു.

You must be logged in to post a comment Login