ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശില്‍

ധാക്ക: മ്യാന്‍മര്‍ കീഴടക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശിലെത്തിയപ്പോള്‍ സ്‌നേഹോഷ്മളമായ  സ്വീകരണം. ഉച്ചകഴിഞ്ഞ് 2.45 നാണ് ധാക്കയിലെ വിമാനത്താവളത്തില്‍ പാപ്പ എത്തിച്ചേര്‍ന്നത്.ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും മന്ത്രിമാരും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ പാപ്പയെ സ്വീകരിച്ചത്.

വിമാനത്താവളത്തില്‍ ചുവരന്ന പരവതാനി വിരിച്ച് ഗാര്‍ഡര്‍ ഓഫ് ഓണര്‍ നല്കിയായിരുന്നു സ്വീകരണം. പരമ്പരാഗത നൃത്തച്ചുവടുകള്‍ അകമ്പടി സേവിച്ചു. ബംഗ്ലാദേശിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് കോച്ചേരിയാണ് പാപ്പയ്ക്ക് ആദ്യം സ്വാഗതം നേര്‍ന്നത്.

പ്രസിഡന്റ് അബ്ദുള്‍ ഹമീദുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശ് ഗവണ്‍മെന്റിലെ പ്രധാനികള്‍ പങ്കെടുത്ത സമ്മേളനത്തിലും പാപ്പ ഇന്നലെ സംബന്ധിച്ചു.

You must be logged in to post a comment Login