ബാംഗ്ലൂരിലും തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

ബാംഗ്ലൂരിലും തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

ബാംഗ്ലൂര്: കോഴിക്കോട് ചെമ്പുകടവ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ക്രിസ്മസ് പാതിരാക്കുര്‍ബാനയ്ക്കിടയില്‍ നിന്ന് തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂരിലെ സെന്റ് നോര്‍ബര്‍ട്ട് കസവനഹള്ളി ഇടവകയില്‍ നടന്ന പ്രസ്തുത സംഭവം സോഷ്യല്‍ മീഡിയായിലൂടെ പങ്കുവച്ചത് അവിടത്തെ അസിസ്റ്റന്റ് വികാരിയായ ഫാ. അനീഷ് കരിമാളൂരാണ്. തിരുവോസ്തി സ്വീകരിക്കാന്‍ ഇവിടെയെത്തിയത് കത്തോലിക്കരല്ലാത്ത എട്ടു പെണ്‍കുട്ടികളായിരുന്നുവെന്നും സംശയം തോന്നി അവരെ തിരിച്ചയ്ക്കുകയായിരുന്നുവെന്നുമാണ് അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സാത്താന്‍ ആരാധനയുടെ ഭാഗമായിട്ടുള്ള തിരുവോസ്തി മോഷണമാണോ ഇവയെല്ലാം എ്ന്നാണ് വിശ്വാസികളുടെ സംശയം. കേരളത്തില്‍ സാത്താന്‍ ആരാധകര്‍ വര്‍ദ്ധിച്ചുവരുന്നതായ വാര്‍ത്ത ഹൃദയവയല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

You must be logged in to post a comment Login