തട്ടിക്കൊണ്ടുപോയ ബംഗ്ലാദേശ് വൈദികനെ വിട്ടയച്ചു

തട്ടിക്കൊണ്ടുപോയ ബംഗ്ലാദേശ് വൈദികനെ വിട്ടയച്ചു

ധാക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് മുന്നേ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു. ഫാ. വാള്‍ട്ടര്‍ വില്യം റൊസാരിയോയെയാണ് നവംബര്‍ 27 മുതല്‍ കാണാതായത്.

മരിയ വിര്‍ഗോ പോട്ടെന്‍സ് ചര്‍ച്ച് ഇടവകവൈദികനും സെന്റ് ലൂയിസ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന ഫാ. വാള്‍ട്ടര്‍ ഒരു സുവനീറിന്റെ പ്രിന്റിംങുമായി ബന്ധപ്പെട്ട് മോട്ടോര്‍ബൈക്കില്‍ പോകുന്ന വഴിക്കാണ് അപ്രത്യക്ഷനായത്. ഐഎസ് ഭീകരരാണ് തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു എല്ലാവരുടെയും ധാരണ.

അക്രമികള്‍ 300,000 ബംഗ്ലാദേശി ടക്ക മോചനദ്രവ്യമായി ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. മോചനവിവരവും അച്ചന്റെ മൂത്ത സഹോദരന്‍ ബിമല്‍ റൊസോരിയോ ആണ് അറിയിച്ചത്. മോചനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You must be logged in to post a comment Login