മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം; ലോഗോ പ്രസിദ്ധീകരിച്ചു

മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം; ലോഗോ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്താനിരിക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ലോഗോയും ആപ്്തവാക്യവും പുറത്തിറക്കി.
ഹാര്‍മണിയും പീസുമാണ് ബംഗ്ലാദേശിലേക്കുള്ള പര്യടനത്തിന്റെ ആപ്തവാക്യം.

ഇംഗ്ലീഷിലും ബംഗ്ലാദേശ് ഭാഷയിലും ഇത് എഴുതിയിട്ടുണ്ട്. ലോഗോയിലെ കുരിശ് ക്രിസ്തുവിന്റെ സാന്നിധ്യത്തെയും മനുഷ്യവംശത്തോടള്ള ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പ്രതീകമാണ് ബംഗ്ലാദേശിന്റെ ദേശീയ പുഷ്പമാണ് ലോഗോയിലെ ആമ്പല്‍. പക്ഷിയും പൂവും ഭൂമിയെന്ന പൊതുഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നു.

വത്തിക്കാന്റെയും ബംഗ്ലാദേശിന്റെയും പൊതു നിറങ്ങളാണ് പച്ച, ചുവപ്പ്, മഞ്ഞ എന്നിവ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സംയോജനമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. 1971 ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യലബ്ദി മുതല്‍ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം കൂടിയാണ് വത്തിക്കാന്‍. ബംഗ്ലാദേശിലെ നദികളുടെ സൂചകമാണ് നീലകളര്‍.

31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാപ്പ ബംഗ്ലാദേശിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു ഇതിന് മുമ്പ് ഇവിടെയെത്തിയത്.

You must be logged in to post a comment Login