പീറ്റര്‍ മച്ചാഡോ, ബാംഗ്ലൂരിന് പുതിയ ആര്‍ച്ച് ബിഷപ്

പീറ്റര്‍ മച്ചാഡോ, ബാംഗ്ലൂരിന് പുതിയ ആര്‍ച്ച് ബിഷപ്

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപായി, ബിഷപ്പ് പീറ്റര്‍ മച്ചോഡോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസ് രാജിവച്ച ഒഴിവിലേക്കാണ് ബിഷപ് പീറ്റര്‍ മച്ചാഡോ നിയമിതനായിരിക്കുന്നത്. നിയുക്ത ആര്‍ച്ച് ബിഷപ് പദവിയേറ്റെടുക്കുന്നതുവരെ ആര്‍ച്ച് ബിഷപ് മോറസ് തത്സ്ഥാനത്ത് തുടരും.

1954 മെയ് 26 ലാണ് പീറ്റര്‍ മച്ചാഡോയുടെ ജനനം.1978 ല്‍ വൈദികനായി. 2006 മാര്‍ച്ച് 30 ന് ബെനഡിക്ട് പതിനാറാമന്‍ കാര്‍വാര്‍ രൂപതയുടെ അഞ്ചാമത്തെ മെത്രാനായി നിയമിച്ചു. റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനോന്‍ ലോയില്‍ ഡോക്ടേറേറ്റും നേടിയിട്ടുണ്ട്.

You must be logged in to post a comment Login