രാജ്യത്തിന്റെ 80 %വും വിമതരുടെ കൈകളില്‍,ഞങ്ങള്‍ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രം

രാജ്യത്തിന്റെ 80 %വും വിമതരുടെ കൈകളില്‍,ഞങ്ങള്‍ ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രം

ബാങ്ഗൂയി: യുദ്ധം അവസാനിച്ചതായി കാണപ്പെടുന്നുവെങ്കിലും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ എല്ലായിടത്തു നിന്നും അത് കടന്നുപോയിട്ടില്ല. ആഫ്രിക്കയെക്കുറിച്ച് മിഷനറി വൈദികനായ ഫാ. ഫെഡറിക്കോ ട്രിന്‍ചേറോയുടെ വാക്കുകളാണ് ഇത്.

രാജ്യത്തിന്റെ തീരദേശങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് വിമതരുടെ കൈകളിലാണ് ഇവിടം. കഴിഞ്ഞ മെയ് മാസം മുതല്‍ ഉണ്ടായ നൂറുകണക്കിന് മരണങ്ങള്‍, വീടുകള്‍ അഗ്നിക്കിരയാക്കല്‍, അഭയാര്‍ത്ഥിപ്രവാഹം ഇതിനെല്ലാം കാരണം ഇവരാണ്. ദാരിദ്ര്യമാണ് അടുത്ത പ്രശ്‌നം. ലോകരാഷ്ട്രങ്ങളില്‍ ദാരിദ്ര്യം പിടിമുറുക്കിയിരിക്കുന്നവയില്‍ ആഫ്രിക്ക മുമ്പിലാണ്.

ജന്മനാടിനെ സ്‌നേഹിക്കുന്നവരാണ് ഇവര്‍. അതുകൊണ്ടാണ് കഠിനമായ പരിതസ്ഥിതിയിലും ഇവര്‍ ഇവിടെതന്നെ തുടര്‍ന്നുപോരുന്നത്. ഫാ.ഫെഡറിക്കോ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login