മൂന്നുതരം മാമ്മോദീസാകളെക്കുറിച്ച് അറിയാമോ?

മൂന്നുതരം മാമ്മോദീസാകളെക്കുറിച്ച് അറിയാമോ?

എന്ത്, മാമ്മോദീസാ മൂന്നുതരമുണ്ടെന്നോ? പലര്‍ക്കും സംശയം തോന്നാം. കാരണം മാമ്മോദീസാ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം അത്തരത്തിലുള്ള ഒന്നാണല്ലോ?

ജലത്താലുള്ള മാമ്മോദീസാ

ഇത് സാധാരണനിലയിലുള്ള മാമ്മോദീസാ തന്നെയാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 3: 13 ലും 28:29 ലും വിവരിക്കുന്നതുപോലെയുള്ള മാമ്മോദീസായാണത്. ക്രിസ്തുവിനെ അനുകരിക്കുകയാണ് അത്തരത്തിലുള്ള മാമ്മോദീസ.

രക്തത്താലുള്ള മാമ്മോദീസായാണ് മറ്റൊന്ന്. ക്രിസ്തുവിന് വേണ്ടി ജീവത്യാഗം വരിക്കുന്നതിലൂടെ രക്തസാക്ഷികളായിക്കൊണ്ടുള്ള മരണത്തിലൂടെയാണ് ഇത് സാധിക്കുന്നത്.

മൂന്നാമത്തേത് ആഗ്രഹത്താലുള്ള മാമ്മോദീസായാണ്. മാമ്മോദീസാ സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അതിന് സാധിക്കാതെ മരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മാമ്മോദീസായുടെ സാംഗത്യമുള്ളത്.

You must be logged in to post a comment Login