ജന്മപാപമില്ലാതെയാണോ സ്‌നാപകയോഹന്നാന്‍ ജനിച്ചത്?

ജന്മപാപമില്ലാതെയാണോ സ്‌നാപകയോഹന്നാന്‍ ജനിച്ചത്?

സഭയുടെ ആരാധനാക്രമത്തില്‍ മൂന്നു ജന്മദിനങ്ങളേ സാര്‍വത്രികമായി ആഘോഷിക്കാറുള്ളൂ, ഈശോയുടെ ജനനത്തിരുനാളായ ക്രിസ്മസ്,മാതാവിന്റെ ജനനത്തിരുന്നാള്‍, പിന്നെ സ്‌നാപകയോഹന്നാന്റെ ജനനത്തിരുന്നാള്‍

. ജന്മപാപമില്ലാതെ ഉത്ഭവിച്ചവരാണ് ഈശോയും മാതാവ് എന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ അതേ ശ്രേണിയില്‍ സ്‌നാപകന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അത് സ്‌നാപകയോഹന്നാന്‍ ജന്മപാപമില്ലാതെ ജനിച്ചു എന്നതിന്റെ പേരിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയാണോ..

സഭ ഒരിക്കലും സ്‌നാപകയോഹന്നാന്‍ ജന്മപാപമില്ലാതെയാണ് ജനിച്ചതെന്ന് പഠിപ്പിക്കുന്നില്ല. എന്നാല്‍ സഭ അത്തരമൊരു വിശ്വാസത്തെ തള്ളിപ്പറയുന്നുമില്ല. എന്തുകൊണ്ടാണിത്?

വിശുദ്ധ ലൂക്കായുടെസുവിശേഷത്തില്‍ ഒന്നാംഅധ്യായം 41 ല്‍ പരിശുദ്ധ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുമ്പോള്‍, എലിസബത്തിന്റെഉദരത്തിലുണ്ടായിരുന്ന ശിശു- സ്‌നാപകന്‍-കുതിച്ചുചാടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ദൈവശാസ്ത്രജ്ഞര്‍ പറയുന്നത് സ്‌നാപകന്‍ ആദ്യപാപത്തോടെയാണ് ജനിച്ചതെങ്കിലും മാതാവിന്റെ സന്ദര്‍ശനത്തോടെ ഉദരത്തില്‍ വച്ചുതന്നെ ശുദ്ധീകരിക്കപ്പെട്ടുവെന്നും അങ്ങനെ ജന്മപാപമില്ലാതെയാണ് പിറന്നുവീണതെന്നുമാണ്.

ചുരുക്കത്തില്‍ ഈശോയും പരിശുദ്ധ മറിയവും അല്ലാതെ ജന്മപാപമില്ലാതെ ഈ ലോകത്തില്‍ ആരും ജനിച്ചിട്ടില്ല.

You must be logged in to post a comment Login