സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ക്കുന്നതിന് വധഭീഷണി

സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ക്കുന്നതിന് വധഭീഷണി

ന്യൂയോര്‍ക്ക്: ബാരോനെലെ സ്റ്ററ്റ്‌സ്മാന്‍ കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചിട്ടുള്ള വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ സഭയ്ക്ക് വിരുദ്ധമായ കാര്യങ്ങളില്‍ അവര്‍ തന്റെ അഭിപ്രായം തുറന്നുപറയാന്‍ മടിക്കാറുമില്ല. സ്വവര്‍ഗ്ഗവിവാഹത്തെക്കുറിച്ചുള്ള തന്റെ ധീരമായ വിയോജിപ്പുകള്‍ ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് അവര്‍ പ്രകടമാക്കിയതും.

എന്നാല്‍ തന്റെ വിശ്വാസജീവിതം പ്രകടമാക്കിയതിന്റെ പേരില്‍ തനിക്ക് വധഭീഷണി നേരിടേണ്ടിവരുമെന്നോ യുഎസ് സുപ്രീം കോടതി യില്‍ കേസ് എത്തുമെന്നോ അവര്‍ കരുതിയിരുന്നില്ല. പക്ഷേ സംഭവിച്ചത് അതാണ്.

72 കാരിയായ ബാരോനെലെ റിച്ച്‌ലാന്‍ഡിലെ അര്‍ലെന്‍സ് ഫഌവേഴ്‌സിന്റെ ഓണറാണ്. ഏകദേശം പത്തുവര്‍ഷമായി അടുപ്പമുള്ള കസ്റ്റമര്‍ റോബ് ഇന്‍ഗെര്‍സോളാണ് ഇവര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. റോബ് ഗേ ആണെന്ന് ആദ്യം മുതല്‍ ബാരോനെലെ മനസ്സിലാക്കിയിരുന്നു. അത് ഒരു പ്രശ്‌നമായി അവര്‍ക്കിടയില്‍ തോന്നിയതുമില്ല.

ആണ്‍സുഹൃത്തുമായുള്ള എന്‍ഗേജ്‌മെന്റിന് ഫ്‌ളോറല്‍ അറേഞ്ച് മെന്റ് ചെയ്തുതരാന്‍ താന്‍ സന്നദ്ധയല്ലെന്നും വിവാഹം എന്നാല്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ ബോബിനോട് പറഞ്ഞതുമുതല്ക്കാണ് പ്രശ്‌നം ആരംഭിച്ചത്. അതുകൊണ്ട് ഫ്‌ളോറല്‍ അറേഞ്ച്‌മെന്റ്‌സിന് മറ്റാരെയെങ്കിലും സമീപിക്കുന്നതായിരിക്കും നല്ലതെന്നും അവര്‍ പറഞ്ഞു. ഇത് തുടക്കത്തില്‍ തുറന്ന മനസ്സോടെയാണ് ബോബ് സ്വീകരിച്ചത്.

പക്ഷേ ബോബിന്റെ ആണ്‍സുഹൃത്ത് ഇക്കാര്യം സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിക്കുകയും വൈറലാകുകയും ചെയ്ത. കേസ് ഒടുവില്‍ കോടതിയിലുമെത്തി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കോടതി ഈ കേസില്‍ വിധി പറയാനിരിക്കുകയാണ്.

ഇക്കാലത്തിനിടയില്‍ ലീഗല്‍ ഫീ ഇനത്തില്‍ വലിയൊരു തുക ഇവര്‍ ചെലവാക്കിക്കഴിഞ്ഞു. എങ്കിലും തന്റെ വിശ്വാസപ്രമാണങ്ങളില്‍ മായം ചേര്‍ക്കാനോ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കാനോ ഇവര്‍ തയ്യാറല്ല.

നിരവധിയായ വധഭീഷണികളും താന്‍ നേരിടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

You must be logged in to post a comment Login