ബെനഡിക്ടന്‍ സന്യാസിമാരുടെ അനുദിന ജീവിതത്തിലേക്ക് ബിബിസിയുടെ ക്യാമറാക്കണ്ണുകള്‍ തിരിയുന്നു

ബെനഡിക്ടന്‍ സന്യാസിമാരുടെ അനുദിന ജീവിതത്തിലേക്ക് ബിബിസിയുടെ ക്യാമറാക്കണ്ണുകള്‍ തിരിയുന്നു

സ്ട്രാറ്റോണ്‍ ഓണ്‍ ദ ഫോസീ: യുകെയിലെ ബെനഡിക്ടന്‍ ആശ്രമങ്ങളെ കേന്ദ്രീകരിച്ചു ബിബിസി പുതിയ പരമ്പര തയ്യാറാക്കുന്നു. പൊതുജനങ്ങളില്‍ നിന്ന് മറഞ്ഞിരിക്കുന്ന ബെനഡിക്ടന്‍ സന്യാസിമാരുടെ ജീവിതവും അവരുടെ അനുദിന വ്യാപാരങ്ങളും പകര്‍ത്തിയെടുക്കുകയാണ് പരമ്പരയുടെ ലക്ഷ്യം.

റിട്രീറ്റ്: മെഡിറ്റേഷന്‍സ് ഫ്രം ദ മൊണാസ്ട്രി എന്നതാണ് ഈ പരമ്പരയുടെ പേര്. അവതാരകരുടെ സാന്നിധ്യമില്ലാതെ ആശ്രമാംഗങ്ങളുടെ ധ്യാനവും അനുദിനപ്രവൃത്തികളും ഇതില്‍ ചിത്രീകരിക്കും. സ്വഭാവികശബ്ദങ്ങളും ഒപ്പിയെടുക്കും. പ്രയര്‍ ആന്റ് വര്‍ക്ക് എന്ന ബെനഡിക്ടൈന്‍ ആദര്‍ശവാക്യം അടിസ്ഥാനമാക്കിയാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 24 ന് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും.

You must be logged in to post a comment Login