തിരുവോസ്തിക്ക് കാര്‍ഡ് ബോര്‍ഡിന്റെ സ്വാദ്.. ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് ബിബിസി വീഡിയോ

തിരുവോസ്തിക്ക് കാര്‍ഡ് ബോര്‍ഡിന്റെ സ്വാദ്.. ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് ബിബിസി വീഡിയോ

സ്കോട്ട്‌ലാന്റ്: പുരോഹിതനെപോലെയുള്ള ഒരാള്‍ മുട്ടുകുത്തി കുരിശടയാളം വരച്ച് ഒരു ബിസ്‌ക്കറ്റ് മുമ്പില്‍ നില്ക്കുന്ന സ്ത്രീയുടെ വായില്‍ വച്ചുകൊടുക്കുകയും അതിന് കാര്‍ഡ് ബോര്‍ഡിന്റെ സ്വാദും വെറുപ്പിന്റെ മണവും ആണെന്ന് പറയുകയും ചെയ്തുകൊണ്ട് ബിബിസി ദിവ്യകാരുണ്യത്തെ അപമാനിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയിരിക്കുന്നു.

വാക്കുകൊണ്ടും പ്രതീകം കൊണ്ടും കത്തോലിക്കാസഭയെയും വിശ്വാസത്തെയും അപമാനിച്ചിരിക്കുന്ന ഈ വീഡിയോയ്‌ക്കെതിരെ കത്തോലിക്കര്‍ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സ്‌കോട്ട്‌ലന്റില്‍ കത്തോലിക്കരെ മുന്‍വിധിയോടെ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു വീഡിയോ അവരുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുമെന്നാണ് പൊതുനിരീക്ഷണം.

കത്തോലിക്കാവിശ്വാസത്തെ അപമാനിക്കുന്ന രീതി പൊതുവെ ബിബിസിഅവലംബിക്കാറുണ്ട്. സ്‌കോട്ട്‌ലന്റിലെ മതവിദ്വേഷത്തിന്റെ ഇരകളില്‍ 57 ശതമാനവുംകത്തോലിക്കരാണ്.

You must be logged in to post a comment Login