ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ബി​​​യ​​​ർ ഉ​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ദ്യ​​​സം​​​സ്കാ​​​ര​​​ത്തി​​​നു വ​​​ഴി​​വ​​​യ്ക്കും

ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ബി​​​യ​​​ർ ഉ​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ദ്യ​​​സം​​​സ്കാ​​​ര​​​ത്തി​​​നു വ​​​ഴി​​വ​​​യ്ക്കും

കൊ​​​ച്ചി: ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ബി​​​യ​​​ർ ഉ​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നു​​​ള്ള എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ സം​​​സ്ഥാ​​​ന​​​ത്തു നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത മ​​​ദ്യ​​​സം​​​സ്കാ​​​ര​​​ത്തി​​​നു വ​​​ഴി​​വ​​​യ്ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി. ഇ​​​ത്ത​​​രം ശി​​പാ​​​ർ​​​ശ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​രു​​ങ്ങു​​ന്ന​​തു വ​​​ലി​​​യ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​നെ ക​​​യ​​​റൂ​​​രി വി​​​ട്ടി​​​രി​​​ക്കു​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണ്. കേ​​​ര​​​ളസ​​​മൂ​​​ഹ​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

ജ​​​ന​​​താ​​ത്പ​​​ര്യ​​​ങ്ങ​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു മ​​​ദ്യ​​​ലോ​​​ബി​​​യു​​​ടെ താ​​​ത്പ​​​ര്യം മാ​​​ത്രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​​ള്ള പ​​​രി​​​ഷ്കാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​വു​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്.മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​പ​​​ണ​​​ന​​​വും വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന എ​​​ക്സൈ​​​സ് വ​​​കു​​​പ്പു​​ത​​​ന്നെ മ​​​ദ്യ​​​ത്തി​​​നെ​​​തിരേ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തു പ്ര​​​ഹ​​​സ​​​ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​നു മ​​​ദ്യാ​​​സ​​​ക്തി​​​ക്കെ​​​തി​​​രേ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ല.

മ​​​ദ്യ​​​വി​​​രു​​​ദ്ധ ​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ​​നി​​​ന്ന് എ​​​ടു​​​ത്തു​​​മാ​​​റ്റി രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​നു​​​പ​​​രി പൊ​​​തു​​​ജ​​​നപ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ഒ​​​രു സ​​​മി​​​തി​​​യെ ഏ​​​ൽ​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

You must be logged in to post a comment Login