ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരില്‍ അഭിമാനം കൊള്ളുന്നു ശിരച്ഛേദം ചെയ്ത് ഐഎസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മക്കള്‍ സംസാരിക്കുന്നു

ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരില്‍ അഭിമാനം കൊള്ളുന്നു ശിരച്ഛേദം ചെയ്ത് ഐഎസ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മക്കള്‍ സംസാരിക്കുന്നു

ഈജിപ്ത് : വിശ്വാസം ത്യജിക്കാതെ ,ക്രിസ്തുവിന് വേണ്ടി ജീവത്യാഗം ചെയ്ത പിതാക്കന്മാരെയോര്‍ത്ത് ഞ്ങ്ങള്‍ അഭിമാനിക്കുന്നു. ഇത് ഐഎസ് ശിരച്ഛേദം ചെയ്ത് കൊലപെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മക്കളുടെ വാക്കുകള്‍. 2015 ഫെബ്രുവരിയിലായിരുന്നു ആ ദുരന്തം ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയത്.

ഈജിപ്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്ന ഫോക്കസ് ഓണ്‍ ദ ഫാമിലിയുടെ പ്രസിഡന്‌റ് ജിം ഡാലിയാണ് പിതാക്കന്മാരെ നഷ്ടപ്പെട്ട മക്കളുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചത്. വര്‍ഷം രണ്ടു കഴിഞ്ഞുവെങ്കിലും ഇന്നും ആ ദുരന്തം നമ്മുടെ ഓര്‍മ്മയിലുണ്ട്. എങ്ങനെയാണ് ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍ ജീവിക്കുകയും ക്രിസ്തുവിന്റെ മഹത്വത്തിന് വേണ്ടി മരിക്കുകയും ചെയ്യേണ്ടത് എന്ന് കൃത്യമായി കാണിച്ചുതന്നതായിരുന്നു ആ ദുരന്തം.

അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുക എന്നതാണ് ഫോക്കസ് ഓണ്‍ ദ ഫാമിലിയുടെ ലക്ഷ്യം. ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടയിലാണ് കൊല്ലപ്പെട്ടവരുടെ വിശ്വാസജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലുകളില്‍ അഭിമാനിക്കുന്നവരായി അവരുടെ ബന്ധുക്കള്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. വേദനാകരമായ ചുറ്റുപാടുകളിലൂം ദൈവം അവരെ ശക്തിപ്പെടുത്തുകയും വിശ്വസ്തരായി നിലനിര്‍ത്തുകയും ചെയ്യുന്നത് എങ്ങനെയെന്ന കാഴ്ച നമ്മെ അ്ത്ഭുതപ്പെടുത്തിക്കളയും.

എന്റെ സഹോദരന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനൊപ്പമാണെന്നത് എന്നെ സന്തോഷപ്പെടുത്തുന്നു എന്നാണ് ഒരു സഹോദരന്റെ സാക്ഷ്യപ്പെടുത്തല്‍. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തവദ്രോസ് രണ്ടാമന്‍ 2016 ല്‍ ഔദ്യോഗികമായി 21 കോപ്റ്റിക് ക്രൈസ്തവരെയും രക്തസാക്ഷികളുടെ പട്ടികയില്‍ പേരു ചേര്‍ത്തിരുന്നു.

You must be logged in to post a comment Login