വത്തിക്കാനെ എതിര്‍ത്തുകൊണ്ട് ബെല്‍ജിയന്‍ ബ്രദേഴ്‌സ് ദയാവധം തുടരുന്നു

വത്തിക്കാനെ എതിര്‍ത്തുകൊണ്ട് ബെല്‍ജിയന്‍ ബ്രദേഴ്‌സ് ദയാവധം തുടരുന്നു

ബ്രസല്‍സ്: ബോര്‍ഡ് ഓഫ് ദ ബെല്‍ജിയന്‍ ബ്രദേഴ്‌സ് ഓഫ് ചാരിറ്റി സൈക്യാട്രിക് സെന്ററുകളില്‍ ദയാവധം തുടരുമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ചൊവ്വാഴ്ച പുറപ്പെടുവിച്ചു.ബ്രദേഴ്‌സ് ഓഫ് ചാരിറ്റി അംഗങ്ങള്‍ മേല്‍നോട്ടം വഹിക്കുന്ന ഈ സ്ഥാപനങ്ങളിലെ ദയാവധം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിനെ അവഗണിച്ചാണ് ദയാവധവുമായി മുന്നോട്ട് പോകാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ 2277 ാം പാരഗ്രാഫ് ദയാവധത്തിനെതിരെ ശക്തമായി താക്കീത് നല്കുന്നുണ്ട്. ബെല്‍ജിയത്ത് ബ്രദേഴ്‌സ് ഓഫ് ചാരിറ്റി 15 സൈക്യാട്രിക് ഹോസ്പിറ്റലുകള്‍ നടത്തുന്നുണ്ട്. അയ്യായിരത്തോളം രോഗികളും ഇവിടെയുണ്ട്.

വത്തിക്കാന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഓഗസ്റ്റ് അവസാനംവരെ ദയാവധം ഇവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

You must be logged in to post a comment Login