ബംഗാളിയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്ത ബെല്‍ജിയന്‍ മിഷനറി നിര്യാതനായി

ബംഗാളിയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്ത ബെല്‍ജിയന്‍ മിഷനറി നിര്യാതനായി

കൊല്‍ക്കൊത്ത: ബംഗാളിയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്ത ഈശോസഭാംഗമായ ഫാ. ക്രിസ്ത്യന്‍ മിഗ്നോന്‍ നിര്യാതനായി. 93 വയസായിരുന്നു.

ബംഗാളിയിലേക്ക് ഇദ്ദേഹം വിവര്‍ത്തനം ചെയ്ത ബൈബിള്‍ മംഗലവാര്‍ത്ത ബൈബിള്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്നും ബംഗാളിയിലെ കത്തോലിക്കാ സമൂഹവും ബംഗ്ലാദേശിലെ കത്തോലിക്കരും ഈ ബൈബിളാണ് ഉപയോഗിക്കുന്നത്.

25 ാം വയസില്‍ ബംഗാള്‍ മിഷനിലേക്ക വന്നതാണ് ഇദ്ദേഹം നാല്പത് വര്‍ഷം കൊണ്ടാണ് ബൈബിള്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കൊല്‍ക്കൊത്ത സന്ദര്‍ശിച്ചപ്പോള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിളിന്റെ ആദ്യ പതിപ്പ് ഇദ്ദേഹം സമ്മാനിച്ചിരുന്നു.

You must be logged in to post a comment Login