അമേരിക്കക്കാര്‍ ഗവണ്‍മെന്റിനെയല്ല ദൈവത്തെ ആരാധിക്കുന്നവരാണ്: ട്രംപ്

അമേരിക്കക്കാര്‍ ഗവണ്‍മെന്റിനെയല്ല ദൈവത്തെ ആരാധിക്കുന്നവരാണ്: ട്രംപ്

വെര്‍ജീനിയ: അമേരിക്കക്കാര്‍ ഗവണ്‍മെന്റിനെ ആരാധിക്കുന്നവരല്ല ദൈവത്തെ ആരാധിക്കുന്നവരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓരോരുത്തരുടെയും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം വാക്ക് നല്കി. വെര്‍ജിനിയായിലെ ലിന്‍ച്ബര്‍ഗ് ഇവാഞ്ചലിക്കല്‍ സ്‌കൂളില്‍ അമ്പതിനായിരം പേരടങ്ങുന്ന സദസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്.

പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുന്ന വിശ്വാസം ഒരിക്കലും അവസാനിപ്പിക്കരുത്. അമേരിക്ക എല്ലായ്‌പ്പോഴും സ്വപ്‌നം കാണുന്നവരുടെ രാജ്യമാണ്. കാരണം അമേരിക്കന്‍ രാഷ്ട്രം യഥാര്‍ത്ഥ വിശ്വാസികളുടേതാണ്. അമേരിക്ക ഒരിക്കലും ഗവണ്‍മെന്റിനെ ആരാധിക്കുന്നവരുടേതല്ല . നമ്മള്‍ ദൈവത്തെ ആരാധിക്കുന്നവരാണ്.

ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എഴുതിയിരിക്കുന്ന നമ്മുടെ സ്ഥാപകര്‍ നാലുതവണ നമ്മുടെ സ്രഷ്ടാവിനോട് പ്രാര്‍ത്ഥന ചോദിക്കുന്നുണ്ട്. അധികാരികള്‍ ഭരണത്തിലെത്തുമ്പോള്‍ അവരുടെ കൈയില്‍ ബൈബിള്‍ ഉള്ളതും ഇതുകൊണ്ടാണ്. ദൈവത്തോടുള്ള സഹായാഭ്യര്‍ത്ഥനയാണത്. അതുപോലെ ദൈവത്തില്‍ ശരണപ്പെടുന്നുവെന്ന് നമ്മള്‍ കറന്‍സിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവത്തിന്റെ കീഴില്‍ നമ്മള്‍ ഒരൊറ്റ ജനതയാണെന്ന് അഭിമാനപൂര്‍വ്വം നമ്മള്‍ പ്രഖ്യാപിക്കുന്നു. ആഴമായ വിശ്വാസവും വലിയ സ്വപ്‌നങ്ങളുമുള്ള ചെറിയ തുടക്കമായിരുന്നു അമേരിക്കയുടെ കഥയെന്നും ട്രംപ് അനുസ്മരിച്ചു.

You must be logged in to post a comment Login