ലോകമെങ്ങുമുള്ള യുവജനങ്ങളില്‍ ദൈവവിശ്വാസം കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ലോകമെങ്ങുമുള്ള യുവജനങ്ങളില്‍ ദൈവവിശ്വാസം കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മതപരമായ വിശ്വാസങ്ങളിലും കാര്യങ്ങളിലുമുള്ള യുവജനങ്ങളുടെ താല്പര്യവും പങ്കാളിത്തവും ലോകമെങ്ങുമുള്ള വിവിധ രാജ്യങ്ങളില്‍ കുറഞ്ഞുവരുന്നതായി പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വ്വേ വ്യക്തമാക്കുന്നു.

അമേരിക്കയിലെ യുവജനങ്ങള്‍ മുന്‍തലമുറയെ അപേക്ഷിച്ച് വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ വളരെ പുറകിലാണ്. ഇത് അമേരിക്കയെ സംബന്ധിച്ച് മാത്രമല്ലപ്രസക്തം. എല്ലാ രാജ്യങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ്. 106 രാജ്യങ്ങളിലെ യുവജനങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ റിസള്‍ട്ട് ഇതാണ് വ്യക്തമാക്കുന്നത്. യുവജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയപ്രശ്‌നവും വിശ്വാസപ്രതിസന്ധിയാണ. 40 വയസില്‍ താഴെ പ്രായമുള്ള ഭൂരിപക്ഷവും വിശ്വാസമോ ദൈവികകാര്യങ്ങളോ പ്രധാനപ്പെട്ടതായി കാണുന്നില്ല.

കാനഡ, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമല്ല ഇറാന്‍, നൈജീരിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

You must be logged in to post a comment Login