ബംഗാളില്‍ ദേവാലയം തകര്‍ത്തു

ബംഗാളില്‍ ദേവാലയം തകര്‍ത്തു

റാണാഘട്ട്: 127 വര്‍ഷം പഴക്കമുള്ള സെന്റ് ലൂക്ക് ദേവാലയം അക്രമികള്‍ തകര്‍ത്തു. മൂവായിരം രൂപയും പുരാതനമായ ഭക്തവസ്തുക്കളും മോഷണം പോയി. ജൂണ്‍ ആറിനാണ് സംഭവം. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ദേവാലയ ശുശ്രൂഷി വെളുപ്പിന് നാലരയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നാഡിയ പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്ട്രര്‍ ചെയ്തു.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുപത് വയസുകാരിയായ കത്തോലിക്കാ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കോണ്‍വെന്റ് ഈ പള്ളിയുടെ സമീപത്താണ്.

You must be logged in to post a comment Login