ഞാന്‍ 35 വര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു: സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പ്രശസ്ത സുവിശേഷപ്രഘോഷകന്‍ ബെന്നി ഹിന്‍

ഞാന്‍ 35 വര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു: സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പ്രശസ്ത സുവിശേഷപ്രഘോഷകന്‍ ബെന്നി ഹിന്‍

ടെക്‌സാസ്: സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട് പ്രശസ്ത കരിസ്മാറ്റിക് പ്രഭാഷകനും രോഗശാന്തിശുശ്രൂഷകനുമായ ബെന്നി ഹിന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ബെന്നി ഹിന്‍ പരസ്യമായി കുമ്പസാരിച്ചിരിക്കുന്നത്.

താന്‍ ഇതുവരെ പഠിപ്പിച്ചതും പ്രസംഗിച്ചതും തെറ്റായിരുന്നുവെന്നാണ് ബെന്നി ഹിന്റെ ഏറ്റുപറച്ചില്‍. അടുത്തയിടെ അന്തരിച്ച ബെല്ലി ഗ്രഹാമിന്‌റെ മരണമാണ് ബെന്നി ഹിന്നെ ഈ തിരിച്ചറിവിലേക്ക് നയിച്ചത്. തന്റെയും ഗ്രഹാമിന്റെയും ജീവിതത്തെ താരതമ്യപ്പെടുത്തിയാണ് ബെന്നി ഹിന്‍ ഈ സത്യം ഏറ്റുപറയുന്നത്.

ബില്ലി ഗ്രഹാമിന്റെ ലാളിത്യം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. യേശുക്രിസ്തു മണിമാളികയിലാണോ താമസിച്ചിരുന്നത്. ഏലിയാ പ്രവാചകന് കാറുണ്ടായിരുന്നോ.അപ്പസ്‌തോലന്മാര്‍ക്ക് സ്വന്തമായി എന്തുണ്ടായിരുന്നു തുടങ്ങിയ ആത്മവിമര്‍ശനങ്ങളാണ് ബെന്നി ഹിന്‍ നടത്തിയിരിക്കുന്നത്. വര്‍ഷം തോറും 100 മില്യന്‍ സമ്പാദിക്കുകയും സ്വന്തമായി വിമാനം ഉള്ളതിന്റെയും പേരില്‍ ബെന്നി ഹിന്‍ ന് നേരെ വിമര്‍ശനങ്ങള്‍ ധാരാളമുണ്ട്.

സമൃദ്ധിയുടെ സുവിശേഷമാണ് ബെന്നി ഹിന്‍ ഇതുവരെയും പ്രസംഗിച്ചിരുന്നത്. ബെന്നി ഹിന്‍നെ അന്ധമായി അനുകരിക്കുന്ന ഒരുപാട് സുവിശേഷപ്രസംഗകര്‍ കേരളത്തിലുമുണ്ട്. സമൃദ്ധിയുടെ സുവിശേഷമാണ് ഇവര്‍ ഇപ്പോഴും പ്രസംഗിക്കുന്നത്. സഹനത്തെയും ദു:ഖങ്ങളെയും ലാളിത്യത്തെയും ഒഴിവാക്കിക്കൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നതും.

ബെന്നി ഹിന്‍ ന്റെ ഈ തിരിച്ചറിവുകള്‍ നമ്മുടെ കരിസ്മാറ്റിക് പ്രഘോഷകര്‍ക്കും ലഭിച്ചിരുന്നുവെങ്കില്‍ നമ്മുടെ ആത്മീയസ്ഥിതി തന്നെ മാറി മറിയുമായിരുന്നു.

You must be logged in to post a comment Login