ഇന്ന് ബെന്നിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഇന്ന് ബെന്നിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചേര്‍പ്പുങ്കല്‍/ നോട്ടിംങ്ഹാം: ഇം​ഗ്ല​ണ്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ചേ​ർ​പ്പു​ങ്ക​ൽ ക​ടൂ​ക്കു​ന്നേ​ൽ സി​റി​യ​ക് ജോ​സ​ഫിന്‍റെ (ബെ​ന്നി-52) സംസ്കാരം ഇന്ന് നാ​ലി​ന് ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ . കഴിഞ്ഞ മാസം 26 ന് വെളുപ്പിന് മൂന്നുമണിയോടുകൂടിയാണ് ബെന്നി ഉള്‍പ്പടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടംഉണ്ടായത്. നോട്ടിംങ് ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ കമ്മറ്റിയംഗം, വിവിധ സംഘടനകളിലെ സാരഥി, ഗായകന്‍, സംഘാടകന്‍ ഇങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബെന്നിയുടേത്.

ഇംഗ്ലണ്ടില്‍ നിന്ന് ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ ജോബി പുതുക്കുളങ്ങര, സോയിമോന്‍ ജോസഫ്, സിന്ധു, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നായ്ക്കാട്ട് തുടങ്ങിയവര്‍ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കും.

You must be logged in to post a comment Login