ബെര്‍മുഡ സ്വവര്‍ഗ്ഗവിവാഹ നിയമം റദ്ദാക്കി

ബെര്‍മുഡ സ്വവര്‍ഗ്ഗവിവാഹ നിയമം റദ്ദാക്കി

ബെര്‍മുഡ: സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന്റെ ആറുമാസങ്ങള്‍ക്ക് ശേഷം വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗതമായ നിര്‍വചനങ്ങള്‍ തിരിച്ചുപിടിച്ച് ബെര്‍മുഡ ചരിത്രം രചിച്ചു. വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗതമായ നിര്‍വചനങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതിലൂടെ മാറിയിരിക്കുകയാണ് ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയായ ബെര്‍മുഡ.

ഹൗസ് ഓഫ് അസംബ്ലി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഡൊമസ്റ്റിക് പാര്‍ട്ണര്‍ിഷിപ്പ് ആക്ട് പാസാക്കിയത്. ഇതനുസരിച്ച് വിവാഹമെന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ളത് മാത്രമാണെന്ന് അസംബ്ലി പാസാക്കി. 18 എംപിമാര്‍ സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ത്തു.

You must be logged in to post a comment Login