ബെ​ത്‌ ലേഹം 2017 ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

ബെ​ത്‌ ലേഹം 2017 ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ ബി​എ​ൽ​എ​മ്മി​ൽ എ​ട്ട്, ഒ​ൻ​പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ബെ​ത്‌ ലേഹം 2017 ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷൻ. ഫാ. ​ജെ​യിം​സ് ക​ക്കു​ഴി ഡയറക്ടറായുള്ള മൂ​വാ​റ്റു​പു​ഴ ന​വ​ജ്യോ​തി ധ്യാ​ന ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ക​ണ്‍​വ​ൻ​ഷ​ൻ. എ​ട്ടി​ന് രാ​വി​ലെ 11 ന് ​ബി​ഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് ഉ​ദ്ഘാ​ട​ന സ​ന്ദേ​ശം ന​ൽ​കും. പ​ത്തി​ന് രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. ആ​ന്‍റോ ത​ച്ചി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

രൂ​പ​ത​യു​ടെ റൂ​ബി ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ ൻ​ഷ​നി​ൽ എ​ട്ടി​ന് വൈ​കുന്നേരം ആ​റു മു​ത​ൽ ഒ​ൻ​പ​തുവ​രെ രൂ​പ​ത​യി​ലെ ബാ​ല​ഭ​വ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ന​ട​ക്കും.

 

You must be logged in to post a comment Login