ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, നാളെ കൊടിയേറ്റം

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, നാളെ കൊടിയേറ്റം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് നാളെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൊടികയറും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാളെ രാവിലെ 10.45 ന് കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 11 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് വിവിധ രൂപതാധ്യക്ഷന്മാരാണ്.

സീറോ മലബാര്‍, മലങ്കര ലത്തീന്‍ റീത്തുകളിലായിരിക്കും വിശുദ്ധ കുര്‍ബാന. ജര്‍മ്മനിയിലെ കൊളോണ്‍ രൂപത ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നര്‍ തിരുനാളിനോട് അനുബന്ധിച്ച് ഭരണങ്ങാനം സന്ദര്‍ശിക്കും.തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യത്തിനായി 9446559363 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

You must be logged in to post a comment Login