ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങി, ഇന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം

ഭ​ര​ണ​ങ്ങാ​നം ഒ​രു​ങ്ങി, ഇന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം

ഭരണങ്ങാനം: കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനത്തിനായി ഭരണങ്ങാനം ഒരുങ്ങി. ബിഹാറിൽ സന്പൂർണ മദ്യനിരോധനം നടപ്പിൽ വരുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറാണ് സമ്മേളനത്തിലെ മുഖ്യാഥിതി. ഇന്ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിലാണ് സമ്മേളനം.

സീറോ മലബാർ സഭാ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, കേരള നിയമസഭ മുൻ സ്പീക്കർ വി.എം.സുധീരൻ, എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം നടക്കും.

ഉച്ചകഴിഞ്ഞ് 2.30 നാണ് പൊതുസമ്മേളനം. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ പൊതുജനങ്ങൾക്ക് സമ്മേളനനഗറിലേയ്ക്ക് പ്രവേശിക്കാം. രണ്ടിനു മുന്പ് സമ്മേളനനഗരിയിൽ പ്രവേശിച്ചിരിക്കണം. പങ്കെടുക്കുന്നവരെ വൈകുന്നേരം അഞ്ചിനു ശേഷമേ പുറത്തേയ്ക്ക് പോകാൻ അനുവദിക്കൂ.

 സംസ്ഥാന, രൂപത സമിതികളും അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ പിടിഎയുമാണ് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന്‍റെയും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെയും സംയുക്ത ഇട‍യലേഖനം കഴിഞ്ഞ ദിവസം ഇടവകദേവാലയങ്ങളിൽ വായിച്ചു.

ഇന്നലെ വൈകുന്നേരം പാലാ, ഭരണങ്ങാനം നഗരങ്ങളിലൂടെ വിളംബരജാഥ നടത്തി. ഇന്ന് രാവിലെ പത്തിന് ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകളിൽ നിന്നും കുറവിലങ്ങാട്ടു നിന്നും ദീപശിഖ പതാക പ്രയാണങ്ങൾ എത്തും. തുടർന്നാണ് രാവിലെ 10.15ന് പതാക ഉയർത്തൽ നടത്തുന്നത്.

You must be logged in to post a comment Login