2019-2020 ബൈബിള്‍ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന് പാപ്പായോട് ബിബ്ലിക്കല്‍ ഫെഡറേഷന്റെ അഭ്യര്‍ത്ഥന

2019-2020 ബൈബിള്‍ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന് പാപ്പായോട് ബിബ്ലിക്കല്‍ ഫെഡറേഷന്റെ അഭ്യര്‍ത്ഥന

ആച്ചെന്‍: ആഗോള കത്തോലിക്കാ സഭ മുഴുവനും 2019-2020 വര്‍ഷം ബൈബിള്‍ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കാന്‍ കാത്തലിക് ബിബ്ലിക്കല്‍ ഫെഡറേഷന്‍ ( സിബിഎഫ്) പദ്ധതിയിടുന്നു.

സിബിഎഫ് ന്റെചില ഭാവി പദ്ധതികള്‍ കണക്കിലെടുത്താണ് ഇത്തരമൊരു ആലോചന. അതിലൊന്ന് സിബിഎഫ സ്ഥാപനത്തിന്റെ സുവര്‍ണ്ണജൂബിലി 2019 ഏപ്രില്‍ മാസത്തില്‍ ആഘോഷിക്കുന്നതാണ്. മറ്റൊന്ന് ബിബ്ലിക്കല്‍ പാസ്റ്ററല്‍ കോണ്‍ഗ്രസ് 2019 ഏപ്രില്‍ 23 മുതല്‍ 26 വരെ തീയതികളില്‍ നടക്കും. സിബിഎഫ് ജനറല്‍ സെക്രട്ടറി ഫാ. ജാന്‍ ചെ സ്റ്റ്ുഫാനൗ അറിയിച്ചു.

മാര്‍പാപ്പ തങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.126 രാജ്യങ്ങളിലെ 346 കത്തോലിക്കാ സ്ഥാപനങ്ങള്‍ സിബിഎഫുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. റോമില്‍ വച്ചാണ് ബിബ്ലിക്കല്‍ പാസ്റ്ററല്‍ കോണ്‍ഗ്രസ് നടക്കുന്നത്.

 

You must be logged in to post a comment Login