അമേരിക്കയില്‍ ബൈബിളിന് വേണ്ടി മാത്രമായി ഒരു മ്യൂസിയം

അമേരിക്കയില്‍ ബൈബിളിന് വേണ്ടി മാത്രമായി ഒരു മ്യൂസിയം

വാഷിംങ്ടണ്‍: അമേരിക്കയില്‍ മെഗാ ബൈബിള്‍ മ്യൂസിയം ആരംഭിക്കുന്നു. എട്ടുനിലകളിലായാണ് മ്യൂസിയം. സ്റ്റീവ് ഗ്രീന്‍ എന്ന ഇവാഞ്ചലിക്കല്‍ ക്രൈസ്തവ ബിസിനസ്മാനാണ് ഇതിന് പിന്നിലുള്ളത്. ബൈബിള്‍ സംബന്ധമായ കൈയെഴുത്തുപ്രതികളും ബിബ്ലിക്കല്‍ ആര്‍ട്ടിക്രാഫ്റ്റ്‌സും ഏറ്റവും കൂടുതല്‍ കൈവശമുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം.

അബ്രഹാമിന്റെ കാലം മുതല്‍ പുതിയ നിയമം വരെയുള്ള കാലത്തിലെ നാല്പതിനായിരത്തോളം വസ്തുക്കളും മ്യൂസിയത്തിലുണ്ട്.2010 ല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട മ്യൂസിയം ഈ മാസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

You must be logged in to post a comment Login