സാധാരണക്കാരുടെ ദുരിതങ്ങളില്‍ പങ്കുചേരുന്നവരാണ് മിഷനറിമാര്‍: ബി​​​ഷ​​​പ് ഡോ. ​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ

സാധാരണക്കാരുടെ ദുരിതങ്ങളില്‍ പങ്കുചേരുന്നവരാണ് മിഷനറിമാര്‍: ബി​​​ഷ​​​പ് ഡോ. ​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ

കൊ​​​ച്ചി: ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും ദ​​​രി​​​ദ്ര​​​രും ചൂ​​​ഷി​​​ത​​​രു​​​മാ​​​യ മ​​​നു​​​ഷ്യ​​​രോ​​​ടൊ​​​പ്പം ജീ​​​വി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ക​​​യും ക്രി​​​സ്തു​​​വി​​​ന്‍റെ സ്നേ​​​ഹ​​​വും ക​​​രു​​​ണ​​​യും അ​​​വ​​​ർ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ല്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ണു മി​​​ഷ​​​ന​​​റി​​​മാ​​​രെ​​​ന്നുകൊ​​​ച്ചി രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​ഒ​​​സി​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ മി​​​ഷ​​​ൻ എ​​​ക്സ്പോ  ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാ​​​ര​​​ത​​​സ​​​ഭ​​​യു​​​ടെ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​വും നേ​​​തൃ​​​ത്വ​​​വു​​​മു​​​ണ്ടെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. സ​​​മൂ​​​ഹ​​​നി​​​ർ​​​മി​​​തി​​​യി​​​ലും രാ​​​ഷ്ട്ര​​​നി​​​ർ​​​മാ​​​ണ പ്ര​​​ക്രി​​​യ​​​യി​​​ലും സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ന്വ​​​യ​​​ത്തി​​​ലും സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ർ​​​ക്കു പ്ര​​​ത്യേ​​​ക​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ണ്ട്. മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും മി​​​ഷ​​​ന​​​റി​​​മാ​​​രെ​​​യും അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ളെ​​​യും അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​തി​​​നും അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​തി​​​നും മി​​​ഷ​​​ൻ എ​​​ക്സ്പോ സ​​​ഹാ​​​യ​​​ക​​ര​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. മി​​​ഷ​​​ൻ കാ​​​ഴ്ച​​​ക​​​ളൊ​​​രു​​​ക്കി​​​യ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും പി​​​ഒ​​​സി​​​യെ​​​യും അ​​​ദ്ദേ​​​ഹം അ​​​നു​​​മോ​​​ദി​​​ച്ചു.

You must be logged in to post a comment Login