സുസ്ഥിരമായ കുടുംബബന്ധങ്ങള്‍ രാജ്യത്തിന്‍റെ മുഖമുദ്ര: മാര്‍ വാണിയപ്പുരയ്ക്കല്‍

സുസ്ഥിരമായ കുടുംബബന്ധങ്ങള്‍ രാജ്യത്തിന്‍റെ മുഖമുദ്ര: മാര്‍ വാണിയപ്പുരയ്ക്കല്‍

ഭ​​ര​​ണ​​ങ്ങാ​​നം: ലോ​​ക​​സ​​മൂ​​ഹ​​ത്തി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ മു​​ഖ​​മു​​ദ്ര​​യാ​​യി മാ​​റു​​ന്ന​​തു സു​​സ്ഥി​​ര​​മാ​​യ കു​​ടും​​ബ​​ങ്ങ​​ളും കു​​ടും​​ബ​​ബ​​ന്ധ​​ങ്ങ​​ളു​​മാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​യ്​​ക്ക​​ൽ. ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് ഗ്ലോ​​ബ​​ൽ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന കു​​ടും​​ബ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

പാ​​ലാ രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​നു​​ഗ്ര​​ഹ ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സി​​ന്‍റെ നി​​ല​​പാ​​ടു​​ക​​ളി​​ൽ സ​​ഭ​​യും സ​​മൂ​​ഹ​​വും വ​​ലി​​യ പ്ര​​തീ​​ക്ഷ വ​യ്​​ക്കു​​ന്നു​​വെ​​ന്നും വേ​​ദ​​നി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കും അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കും വേ​​ണ്ടി സ​​ന്ധി​​യി​​ല്ലാ​​തെ നി​​ല​​കൊ​​ള്ള​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഫാ.​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ആ​​ഗോ​​ള സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ഒ​​ത്തു ചേ​​ർ​​ന്ന പ്ര​​ഥ​​മ കു​​ടും​​ബ​​സം​​ഗ​​മ​​ത്തി​​ൽ ഗ്ലോ​​ബ​​ൽ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

You must be logged in to post a comment Login