ഇത് ബിജു, സ്വന്തം ജീവന്‍ ബലികൊടുത്ത് ഒരു ബസിലെ യാത്രക്കാരെ മുഴുവന്‍ രക്ഷിച്ച മനുഷ്യസ്‌നേഹി

ഇത് ബിജു, സ്വന്തം ജീവന്‍ ബലികൊടുത്ത് ഒരു ബസിലെ യാത്രക്കാരെ മുഴുവന്‍ രക്ഷിച്ച മനുഷ്യസ്‌നേഹി

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഏറ്റവും പ്രിയപ്പെട്ടവരെയും കൊന്നൊടുക്കുന്ന കലികാല ലോകത്ത് ഇതാ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കഴിച്ച ഒരു ജീവിതകഥ.മൊബൈല്‍ കോണ്‍ക്രീറ്റ് മിക്‌സിങ് മെഷിന്‍ ലോറിക്ക് ബ്രേക്ക് നഷ്ടപ്പെട്ടപ്പോള്‍ എതിരെ വന്ന ബസിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി ലോറി തിട്ടയിലേക്ക് ഇടിച്ചുകയറ്റി  മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചത് രാമപുരം നെല്ലിയാനിക്കുന്നേല്‍ ബിജു എന്ന നാല്പത്തിമൂന്നുകാരനായിരുന്നു.

കുത്തനെയുള്ള ഇറക്കത്തില്‍ വച്ചായിരുന്നു ബിജു ഓടിച്ചിരുന്ന മെഷിന്‍ ലോറിക്ക് ബ്രേക്ക് നഷ്ടമായത്. അപ്പോഴായിരുന്നു നിറയെ യാത്രക്കാരുമായി ബസ് മുന്നിലെത്തിയതും. അപ്പോള്‍ ബസിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി ബിജുവിന് മുന്നില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. അതുവഴി തന്റെ ജീവന്‍ തന്നെയാണ് ബലിയാകുന്നത് നല്കുന്നതെന്ന് ബിജുവിന് ഉത്തമബോധ്യവും ഉണ്ടായിരുന്നു.

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ തോണിക്കല്ല് വളവില്‍ വച്ചായിരുന്നു അപകടം.

You must be logged in to post a comment Login