ഇന്ന് ബില്ലി ഗ്രഹാമിന് 99- ാം പിറന്നാള്‍

ഇന്ന് ബില്ലി ഗ്രഹാമിന് 99- ാം പിറന്നാള്‍

നോര്‍ത്ത് കരോലിന; പ്രസിദ്ധ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം ഇന്ന് 99 ാം ജന്മദിനം ആഘോഷിക്കുന്നു. അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് എന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ജന്മദിനത്തെക്കുറിച്ച് മകന്‍ ഫ്രാങ്കഌന്‍ പറയുന്നു.

ബില്ലി ഗ്രഹാമിന് നല്ലരീതിയില്‍ കാണാനോ കേള്‍ക്കാനോ കഴിയുന്നില്ല. സംസാരശേഷിയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോഴും പ്രസന്നമാണെന്നും ആരോഗ്യം തരക്കേടില്ലാതെ പോകുന്നുവെന്നും മകന്‍ പറയുന്നു.

ഇരുപതാം നൂറ്റാണ്ട് കണ്ടതില്‍ വച്ചേറ്റവും പ്രശസ്തനായ സുവിശേഷപ്രഘോഷകനാണ് ബില്ലി ഗ്രഹാം. പല അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവും ഇദ്ദേഹമായിരുന്നു.

 

You must be logged in to post a comment Login