ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​സം​ഗ​ക​ൻ റ​വ. ബി​ല്ലി ഗ്ര​ഹാം  വിടവാങ്ങി. തൊണ്ണൂറ്റിയൊന്‍പത് വയസായിരുന്നു. ഒ​രു വ​ർ​ഷ​മാ​യി പ​ല രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, മ​സ്തി​ഷ്ക​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഹൈ​ഡ്രൈ​സെ​ഫാ​ല​സ്, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം തു​ട​ങ്ങി​യ​വയായിരുന്നു അവ​. ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ൾ ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും ന​ട​ത്തി​യി​രു​ന്നു.

നോ​ർ​ത്ത് ക​രോ​ളൈ​ന സം​സ​ഥാ​ന​ത്തു ക​ർ​ഷ​ക​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​വും നാ​ട്ടി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഏ​ഴു​ ദ​ശ​ക​ത്തി​ലേ​റെ യേ​ശു​ക്രി​സ്തു​വി​നെ പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം നി​ര​വ​ധി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. 2005 വ​രെ പൊ​തു​വേ​ദി​ക​ളി​ൽ സു​വി​ശേ​ഷം പ്ര​ഘോ​ഷി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ശ്രോ​താ​ക്ക​ളു​ം പ്രേക്ഷകരും ഉണ്ടാ​യി​രു​ന്നു. താൻ സ്ഥാപിച്ച ബി​ല്ലി ഗ്ര​ഹാം ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​നി​ൽ മൂ​ത്ത മ​ക​ൻ റ​വ. വി​ല്യം ഫ്രാ​ങ്ക്ളി​നെ അ​ദ്ദേ​ഹം 1995-ൽ ​ത​ല​വ​നാ​ക്കി. ഭാ​ര്യ റൂ​ത്ത് ബെ​ൽ 2007-ൽ ​നി​ര്യാ​ത​യാ​യി. റ​വ. നെ​ൽ​സ​ൺ ഇ​ള​യ​മ​ക​നാ​ണ്. മൂ​ന്നു പു​ത്രി​മാ​രു​മു​ണ്ട്.

You must be logged in to post a comment Login