ഭീകരാക്രമണ സാധ്യത: ബിര്‍മ്മിങ്ഹാം കത്തീഡ്രല്‍ അടച്ചു

ഭീകരാക്രമണ സാധ്യത: ബിര്‍മ്മിങ്ഹാം കത്തീഡ്രല്‍ അടച്ചു

ലണ്ടന്‍: ഭീകരാക്രമണസാധ്യത കണക്കിലെടുത്ത് ബിര്‍മ്മിങ്ഹാം കത്തീഡ്രല്‍ അടച്ചു. ദേശ വ്യാപകമായി ഭീകരാക്രമണസാധ്യത നിലവിലുള്ള സാഹചര്യത്തിലാണ് ദേവാലയം അടച്ചത്. ചൊവ്വാഴ്ച മാന്‍ഞ്ചസറ്ററില്‍ നടന്ന ചാവേറാക്രമണത്തെ തുടര്‍ന്നാണിത്.

സെന്റ് ഫിലിപ്പ്‌സ് ദേവാലയം എന്നാണ് കത്തീഡ്രല്‍ അറിയപ്പെടുന്നത്. വെബ്‌സൈറ്റിലൂടെയാണ് ദേവാലയം അടച്ച വാര്‍ത്ത പുറത്തുവിട്ടത്. പളളിക്ക് വെളിയില്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്.

You must be logged in to post a comment Login