കൊല്ലപ്പെട്ട വൈദികന് നേരെയുള്ള ആരോപണം മെത്രാന്‍ നിഷേധിച്ചു

കൊല്ലപ്പെട്ട വൈദികന് നേരെയുള്ള ആരോപണം മെത്രാന്‍ നിഷേധിച്ചു

മെക്‌സിക്കോ: വധിക്കപ്പെട്ട വൈദികന്‍ ജെര്‍മ്മെയ്ന്‍ ഗാര്‍സിയായ്ക്ക് ക്രിമിനല്‍ സംഘവുമായി ബന്ധമുണ്ടായിരുന്നു എന്ന വാര്‍ത്തയും ആരോപണവും ചില്‍പാന്‍സിങോയിലെ ബിഷപ് സാല്‍വദോര്‍ മെന്‍ഡോസ നിഷേധിച്ചു.

ഫാ. ഇവാന്‍ ജെയിംസിനെയും ഫാ. ജെര്‍മ്മയിനെയും ഫെബ്രുവരി അഞ്ചിന് ഹൈവേയില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് ഫാ. ജെര്‍മ്മെയിന്‍ സേവനം ചെയ്തിരുന്ന പ്രദേശത്ത് അക്രമികള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അതിനപ്പുറം അദ്ദേഹത്തിന് അക്രമിസംഘവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മെത്രാന്‍ വ്യക്തമാക്കി.

ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ വൈദികരെ വെടിവച്ചുകൊന്നത്.

You must be logged in to post a comment Login