മറ്റുള്ളവരെ മാനസാന്തരപ്പെടുത്തുന്നതിന് മുമ്പ് കത്തോലിക്കര്‍ സ്വയം വിശുദ്ധരാകണം

മറ്റുള്ളവരെ മാനസാന്തരപ്പെടുത്തുന്നതിന് മുമ്പ് കത്തോലിക്കര്‍ സ്വയം വിശുദ്ധരാകണം

പോര്‍ട്‌സ്മൗത്ത്: മറ്റുള്ളവരെ മാനസാന്തരപ്പെടുത്തുന്നതിന് മുമ്പ് കത്തോലിക്കര്‍ സ്വയം വിശുദ്ധരാകണം എന്ന് ബിഷപ് ഫിലിപ്പ് ഈഗന്‍. മറ്റുള്ളവരുടെ മാനസാന്തരത്തിന് ഏറ്റവും അത്യാവശ്യഘടകം കത്തോലിക്കര്‍ വിശുദ്ധരായിത്തീരുക എന്നതാണ്. പോര്‍ട്‌സ്മൗത്തിലെ മെത്രാനായ ഇദ്ദേഹം തന്റെ മെത്രാഭിഷേകത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച രൂപതാ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുവിശേഷം കേള്‍ക്കുന്നതിന് കൂടുതല്‍ ആളുകളെ സജ്ജമാക്കുക, കത്തോലിക്കരായിട്ടും വിശ്വാസത്തില്‍ തുടരാത്തവരെ യേശുക്രിസ്തുവും ദിവ്യകാരുണ്യവുമായുള്ള ആഴമേറിയ ബന്ധത്തിലേക്ക് അടുപ്പിക്കുക. തുടങ്ങിയവയും പ്രധാനപ്പെട്ടവയായി അദ്ദേഹം പരാമര്‍ശിക്കുന്നു.

രൂപതയിലെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മതമൗലികവാദത്തിന്റെയും മതനിരപേക്ഷതയുടെയും ഇക്കാലത്ത് നമ്മുടെ ദേശത്തിന് പുതിയ രീതിയിലുള്ള സുവിശേഷവല്‍ക്കരണമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

You must be logged in to post a comment Login