മെത്രാനെതിരെയുള്ള ബലാത്സംഗകേസ്, കോടതി തള്ളി

മെത്രാനെതിരെയുള്ള ബലാത്സംഗകേസ്, കോടതി തള്ളി

സാന്റിയാഗോ: ഇക്വിക്വൂവിലെ മുന്‍ മെത്രാന്‍ മാര്‍ക്കോ ഓര്‍ഡെന്‍സിന് എതിരെയുള്ള ബലാത്സംഗകേസ് കോടതിതള്ളിക്കളഞ്ഞു. എന്നാല്‍ മെത്രാനെതിരെയുള്ള കാനോനിക്കല്‍ അന്വേഷണം ഇപ്പോഴും തുടരുന്നുമുണ്ട്.

അഞ്ചു വര്‍ഷത്തെ അന്വേഷണമാണ് കോടതി അവസാനിപ്പിച്ചത്. 2006 മുതല്‍ 2013 വരെ ഇക്വിക്വൂവിലെ മെത്രാനായിരുന്നു മാര്‍ക്കോ അന്റോണിയോ ഓര്‍ഡിനെന്‍സ്. 2008 ഡിസംബറിലാണ് റോഡ്രിഗോ പിനോ എന്ന 27 കാരന്‍ മെത്രാനെതിരെ ലൈംഗികാരോപണം നടത്തിയത്.

1997 ലാണ് മാര്‍ക്കോയെ താന്‍ കണ്ടതെന്നും അന്ന് തനിക്ക് 15 വയസായിരുന്നുവെന്നും അള്‍ത്താരബാലനായിരുന്നുവെന്നുമാണ്പിനോ മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യം ബലാല്‍ക്കാരമായിട്ടാണ് മാര്‍ക്കോ തന്റെ ഇംഗിതത്തിന് കീഴ്‌പ്പെടുത്തിയതെങ്കിലും പിന്നീട് ഉഭയസമ്മതത്തോടെ ബന്ധം തുടരുകയായിരുന്നുവെന്നും പിനോ പറയുന്നു.2008 ല്‍ പിനോ മറ്റൊരു പുരുഷനുമായി കണ്ടുമുട്ടുകയുംഅപ്പോള്‍ ഓര്‍ഡെന്‍സ് തന്നെയും ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് പറയുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാനെതിരെ പരാതി നല്കിയത്.

2012 ഏപ്രിലില്‍ കാനോനിക്കലായ അന്വേഷണം ആരംഭിച്ചു.2012 ഒക്ടോബറില്‍ ഓര്‍ഡെന്‍സ് മെത്രാന്‍ സ്ഥാനം രാജിവച്ചു.

You must be logged in to post a comment Login