ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇതു സംബന്ധിച്ച് സിസിബിഐയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും കത്ത് നല്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ അറിയിച്ചു.

ഈ ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാസഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും കത്ത് വ്യക്തമാക്കി.

You must be logged in to post a comment Login