ജലന്ധര്‍ രൂപതയിലെ ലൈംഗികപീഡനക്കുറ്റം: പരാതി കിട്ടിയിട്ടില്ല എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയം

ജലന്ധര്‍ രൂപതയിലെ ലൈംഗികപീഡനക്കുറ്റം: പരാതി കിട്ടിയിട്ടില്ല എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയം

കൊച്ചി: ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡനക്കുറ്റം ആരോപിച്ചുകൊണ്ട് ആ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി നല്കിയിട്ടില്ല എന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കി. കാര്യാലയത്തിലെ രേഖകള്‍ പരിശോധിച്ചതില്‍ അത്തരമൊരു രേഖ കാണുന്നില്ല എന്നും ലാറ്റിന്‍ ഹയരാര്‍ക്കിയുടെ കീഴിലുള്ളതാണ് ജലന്ധര്‍ രൂപത എന്നതിനാല്‍ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന് പ്രസ്തുത വിഷയത്തിലിടപ്പെടാന്‍ അധികാരമില്ലെന്നും പത്രക്കുറിപ്പ് അറിയിച്ചു.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇന്നലെയാണ് വത്തിക്കാനില്‍ നിന്ന് തിരികെയെത്തിയത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന്‍ വൈകിയത്.

You must be logged in to post a comment Login