കര്‍ദിനാളിന് പരാതി നല്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍

കര്‍ദിനാളിന് പരാതി നല്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗികപീഡനക്കുറ്റം ആരോപിച്ചുള്ള പരാതി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്നലെ പോലീസ് സംഘം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

കന്യാസ്ത്രീയില്‍ നിന്ന് ഇത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ലെന്ന് സഭാകാര്യാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.സന്യാസസമൂഹത്തില്‍ നടന്ന ചിലനിയമനങ്ങളും സ്ഥലമാറ്റങ്ങളും സംബന്ധിച്ചും തന്മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു കന്യാസ്ത്രീ കര്‍ദിനാളിനെ കാണാനെത്തിയപ്പോള്‍ പരാതി പറഞ്ഞതെന്നും സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ആയതുകൊണ്ട് കര്‍ദിനാളിന് ഇക്കാര്യം പോലീസില്‍ അറിയിക്കേണ്ടതില്ല എന്നും പോലീസ് വ്യക്തമാക്കി.

You must be logged in to post a comment Login