ആരോപണ വിധേയനായ മെത്രാന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു

ആരോപണ വിധേയനായ മെത്രാന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു

റൂട്ടെങ്: സ്വന്തം വൈദികരാല്‍ തന്നെ നിഷ്‌ക്കാസിതനും ആരോപണവിധേയനുമായ ഇഡോനേഷ്യന്‍ ബിഷപ് ഹ്യൂബെര്‍ട്ടസ് ലെറ്റെങിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് മെത്രാന് നേരെ അദ്ദേഹത്തിന്റെ വൈദികര്‍ ആരോപിച്ചത്. സാമ്പത്തിക ക്രമക്കേടും സ്ത്രീസംസര്‍ഗ്ഗവും ഇക്കൂട്ടത്തില്‍ പെടുന്നു.

ഒക്ടോബര്‍ 11 നാണ് മാര്‍പാപ്പ ബിഷപ് ഹ്യൂബെര്‍ട്‌സിന്റെ രാജി സ്വീകരിച്ചത്. പുതിയ മെത്രാനെ തിരഞ്ഞെടുക്കുന്നതുവരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് സില്‍വെസ്റ്റര്‍ സാനെ പാപ്പ നിയമിച്ചു. റൂട്ടെങില്‍ നിന്ന് യാത്രകാന്‍ ബിഷപ് ഹ്യൂബെര്‍ട്‌സിന് പത്തുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ വത്തിക്കാന്‍ ഇദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇദ്ദേഹം എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യവും വത്തിക്കാനിലെ രഹസ്യം.

You must be logged in to post a comment Login