ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി; ഇടവകയില്‍ നാളെ ആഘോഷം

ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി;  ഇടവകയില്‍ നാളെ ആഘോഷം

വ​​​ള​​​മം​​​ഗ​​​ലം: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ്വ​​​ന്തം ഇ​​​ട​​​വ​​​ക​​​യാ​​​യ വ​​​ള​​​മം​​​ഗ​​​ലം തി​​​രു​​​ഹൃ​​​ദ​​​യ​ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ നാ​​​ളെ ആ​​​ഘോ​​​ഷി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​ക​​​പ്പേ​​​ള ജം​​​ഗ്ഷ​​​നി​​​ൽ​​നി​​ന്നു ബി​​​ഷ​​​പ്പി​​​നെ വാ​​​ദ്യ​​​മേ​​​ള​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ഇ​​​ട​​​വ​​​ക​​​ജ​​​ന​​​ങ്ങ​​​ളും പൗ​​​രാ​​​വ​​​ലി​​​യും ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ക്കും. തു​​ട​​ർ​​ന്നു ജൂ​​​ബി​​​ലേറി​​​യ​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി. ‌ഇ​​​ട​​​വ​​​ക വൈ​​​ദി​​​ക​​​ര​​ട​​ക്കം നി​​ര​​വ​​ധി വൈ​​​ദി​​​ക​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

You must be logged in to post a comment Login