മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17ന്

മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17ന്

കൊച്ചി: ബിഷപ് മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഏപ്രില്‍ 17നു നടക്കും. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ ആണ് മെത്രാഭിഷേക ശുശ്രൂഷകള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

You must be logged in to post a comment Login