ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. 2016 ജൂലൈ പത്താം തീയതിയായിരുന്നു അദ്ദേഹം ദിവംഗതനായത്. 1934 ജൂലൈ 26 ന് പുത്തന്‍ച്ചിറയിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്രായത്തിലേ അമ്മ നഷ്ടമായി. ആത്മീയമായി വളര്‍ന്നുവരാനുള്ള സാഹചര്യമായിരുന്നു കുടുംബത്തില്‍ ഉണ്ടായിരുന്നത്.1961 ഒക്ടോബര്‍ മൂന്നിന് വൈദികനായി.

തൃശൂര്‍ സെന്റ് തോമസ് കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്തായിരുന്നു അവിഭക്തതൃശൂര്‍ അതിരൂപതയില്‍ നിന്ന് ഇരിങ്ങാലക്കുട രൂപത പിറവിടെയടുത്തതും ഫാ. ജെയിംസ് പഴയാറ്റില്‍ പ്രഥമ മെത്രാനായതും. 1978 സെപ്തംബര്‍ 10 ന് മെത്രാഭിഷിക്തനായ അദ്ദേഹം നീണ്ട 36 വര്‍ഷം രൂപതയെ നയിച്ചു. രൂപതയുടെ ഇന്നത്തെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് പിന്നില്‍ മാര്‍ പഴയാറ്റിലിന്റെ നായകത്വം പ്രധാനപ്പെട്ട പങ്കുവഹിച്ചു.

തിരുഹൃദയഭക്തിയായിരുന്നു മാര്‍ പഴയാറ്റിലിന്റെ ആത്മീയ അടിത്തറ. 2010 ഏപ്രില്‍ 18 ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു. പിന്നീട് സെന്റ് പോള്‍ സെമിനാരിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ജൂലൈ 13 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ശവസംസ്‌കാരചടങ്ങുകള്‍.

You must be logged in to post a comment Login