കൊളംബിയ: രണ്ട് രക്തസാക്ഷികളെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

കൊളംബിയ: രണ്ട് രക്തസാക്ഷികളെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

വില്ലവിസെന്‍ഷ്യോ: ഇന്നലെ നടന്ന കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ കൊളംബിയായിലെ രണ്ട് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ബിഷപ് എമിലിയോ മോണ്‍സ്ലേവിനെയും ഫാ. പെദ്രോ മരിയ റാമോസിനെയുമാണ് പാപ്പ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തിയത്.

മാര്‍ക്‌സിസ്റ്റ് ഗറില്ലഗ്രൂപ്പായ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ ഇരയായിരുന്നു ബിഷപ്. അദ്ദേഹത്തെ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. എതിരാളികള്‍ക്ക് വേണ്ടിയുള്ള ആയുധങ്ങള്‍ പള്ളിയില്‍സൂക്ഷിച്ചിരിക്കുന്നു എന്ന കുറ്റം ചുമത്തി അക്രമികള്‍ ഫാ. റാമോസിനെ പള്ളിയില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോവുകയും പിന്നീട് കൊലപെടുത്തുകയുമായിരുന്നു. തന്റെ കൊലപാതകികളോട് ക്ഷമിച്ചുകൊണ്ടാണ് അച്ചന്‍ അന്ത്യനിദ്ര പ്രാപിച്ചത്.

ഈ രണ്ട് രക്തസാക്ഷികളും കൊളംബിയായിലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണെന്നും അവസാനം വരെ നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടായിരിക്കുമെന്നുള്ള സുവിശേഷത്തിന്റെ വാഗ്ദാനമാണെന്നും ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login