ബിഷപ് മാര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​നുള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ബിഷപ് മാര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​നുള്ള  ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ഏ​പ്രി​ൽ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മെ​ത്രാ​ൻ​മാ​രും ഇ​ടു​ക്കി രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തോ​ടു​കൂ​ടി​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, കോ​ത​മം​ഗ​ലം രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ മെ​ത്രാ​ഭി​ഷേ​ക​ക​ർ​മ​ത്തി​ന് സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഇ​ടു​ക്കി രൂ​പ​ത​യി​ലെ​യും സ​മീ​പ രൂ​പ​ത​ക​ളി​ലെ​യും വൈ​ദി​ക​രും മെ​ത്രാ​ൻ​മാ​രും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സൂ​സ​പാ​ക്യം വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും പു​തു​താ​യി അ​ഭി​ഷി​ക്ത​നാ​കു​ന്ന മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​മ്മേ​ള​ന​വും 5.30-ന് ​ന​ട​ക്കും. ബി​ഷ​പ്പ് എ​മി​രി​ത്തൂ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും. മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ ജീവി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ന​ട​ത്തും.

മ​ന്ത്രി എം.​എം. മ​ണി, ജോ​യ്സ് ജോ​ർ​ജ് എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​ജെ. ജോ​സ​ഫ്, വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ, മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടേ​ൽ സി​എം​ഐ, ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ലീ​സ് മ​രി​യ സി​എം​സി, മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​വി. ലൂ​ക്ക ന​ന്ദി പ​റ​യും.

You must be logged in to post a comment Login