മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ഭി​​ഷി​​ക്ത​​നാ​​യി

മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ഭി​​ഷി​​ക്ത​​നാ​​യി

വാഴത്തോപ്പ്:  ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ ദ്വി​​തീ​​യ മെ​​ത്രാ​​നാ​​യി മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ഭി​​ഷി​​ക്ത​​നാ​​യി.  വാ​​ഴ​​ത്തോ​​പ്പ് സെ​​ന്‍റ ജോ​​ർ​​ജ് ക​​ത്തീ​​ഡ്ര​​ലി​ൽ തി​​ങ്ങി​നി​​റ​​ഞ്ഞ വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തെ സാ​​ക്ഷി​​യാ​​ക്കി മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​യ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, മാ​​ർ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​നെ ശു​​ശ്രൂ​​ഷാ​​ധി​​കാ​​ര​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​ങ്ങളായ മു​​ടിയും അംശവടിയും നല്കി.

ഇ​​ടു​​ക്കി​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ലും കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ലും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്ന​​ര​​യ്ക്കു വാ​​ഴ​​ത്തോ​​പ്പ് സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ​​നി​​ന്നു പ്ര​​ദ​​ക്ഷി​​ണ​​ത്തോ​​ടെ​​യാ​​ണ് ച​​ട​​ങ്ങു​​ക​​ൾ ആ​രം​ഭി​ച്ച​ത്. മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​നെ മെ​​ത്രാ​​നാ​​യി നി​​യോ​​ഗി​​ച്ചു​​കൊ​​ണ്ടു​​ള്ള മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്പി​ന്‍റെ നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് സീ​​റോ​​മ​​ല​​ബാ​​ർ കൂരിയ വൈസ്ചാൻ സലർ ഫാ. ​​വി​​ൽ​​സ​​ണ്‍ ചെ​​റു​​വ​​ത്തൂ​​ർ വാ​​യി​​ച്ചു. മ​​ല​​യാ​​ള പ​​രി​​ഭാ​​ഷ ഇ​​ടു​​ക്കി രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​ഡോ. ജോ​​സ​​ഫ് കൊ​​ച്ചു​​കു​​ന്നേ​​ലും വാ​​യി​​ച്ചു.
സ​​ഭ​​യി​​ലും മാ​​ർ​പാ​​പ്പ, മേജർ ആർച്ച് ബിഷപ് എ​​ന്നി​​വ​​രി​​ലു​​മു​​ള്ള വി​​ശ്വാ​​സം പു​​തി​​യ മെ​​ത്രാ​​ൻ ഏ​​റ്റു​​പ​​റ​​ഞ്ഞു.

നാ​​ലു ക​​നോ​​ന വാ​​യ​​നാ​​വേ​​ള​​യി​​ലും പു​​തി​​യ മെ​​ത്രാ​​ൻ മു​​ട്ടു​​കു​​ത്തി പ്ര​​ണ​​മി​​ച്ചു​കൊ​​ണ്ടു വി​​ധേ​​യ​​ത്വം പ്ര​​ക​​ടി​​പ്പി​​ച്ചു. പ്ര​​ധാ​​ന പ്രാ​​ർ​​ഥ​​ന​​യാ​​യ കൈ​​വ​​യ്പു ശു​​ശ്രൂ​​ഷ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​ഞ്ചേ​രി നി​​ർ​​വ​​ഹി​​ച്ചു. കെ​​സി​​ബി​​സി അ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​എം. ​സൂ​​സ​​പാ​​ക്യം വചന സ​​ന്ദേ​​ശം ന​​ൽ​​കി.

You must be logged in to post a comment Login