ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നവരായിരിക്കണം: മാര്‍ ജോസ് കല്ലുവേലില്‍

ക്രൈസ്തവര്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്നവരായിരിക്കണം: മാര്‍ ജോസ് കല്ലുവേലില്‍

മണ്ണാര്‍ക്കാട് : പരിശുദ്ധ ദൈവമാതാവ് തന്റെ ഇളയമ്മയായ എലിസബത്തിനെ പരിചരിക്കാന്‍ തിടുക്കത്തില്‍ പോയതുപോലെ, ക്രൈസ്തവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നവരും സന്തോഷം പകരുന്നവരുമാകണമെന്ന് കാനഡ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍ . പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കേരള കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്യത്തില്‍ നടത്തുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് മണ്ണാര്‍ക്കാട് ടൗണ്‍ പ്രസാദമാതാ നിത്യാരാധന പള്ളിയില്‍ സ്വീകരണം നല്കിയശേഷം വി. കുര്‍ബ്ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവം നാം ഓരോരുത്തരുടേയും പിതാവാണ്. ഈ സത്യം വിശ്വാസമായി നമ്മില്‍ നിറയുമ്പോള്‍ ലോകം മുഴുവനിലുമുള്ള സകല മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്നുള്ള തിരിച്ചറിവിലേയ്ക്ക് നാം വളരും. ഈ വിശ്വാസവും പ്രത്യാശയും കുറയുമ്പോഴാണ് മറ്റുള്ളവര്‍ നമ്മുടെ ശത്രുക്കളായി മാറുന്നത്. ഫാത്തിമയില്‍ ജസീന്ത, ഫ്രാന്‍സീസ്, ലൂസി എന്നീ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് മാതാവ് നല്കിയ സന്ദേശം എല്ലാ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ടങ്ങള്‍ക്കും ലോകം മുഴുവനുമുള്ള സകല ജനത്തിനും വേണ്ടിയുള്ളതാണ്. വിശ്യാസം, പ്രത്യാശ, മാനസാന്തരം, സമാധാനം എന്നിവയിലേയ്ക്ക് കടന്നുവരുവാന്‍ ഫാത്തിമാ സന്ദേശങ്ങള്‍ ലോകജനതയെ ആഹ്വാനം ചെയ്യുന്നു.

ഈ ഭൂമിയില്‍ സന്തോഷവും സമാധാനവും നിറയ്ക്കുവാനുള്ള പരിശുദ്ധ ദൈവമാതാവിന്റെ മാതാവിന്റെ യാത്ര തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മാര്‍ ജോസ് കല്ലുവേലില്‍, കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ സോണല്‍ ഡയറക്ടര്‍ ഡൊമിനിക് ഐപ്പന്‍പറമ്പില്‍, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാത്തിമ മാതാവിന്റെ സന്ദേശം ഫാ. ജോസ് അഞ്ചാനിക്കല്‍ വായിച്ചു. മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി നന്ദി പറഞ്ഞു. തുടര്‍ന്ന് മാതാവിന്റെ നൊവേന, നേര്‍ച്ച വിതരണം, രാത്രി മുഴുവന്‍ ജാഗരണ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു.

അസി. വികാരി ഫാ. സിബിന്‍ കരുത്തി, ജനറല്‍ കണ്‍വീനര്‍ ജോണി കല്ലുവേലില്‍, കണ്‍വീനര്‍മാരായ സ്റ്റാന്‍ലി വാകാനില്‍, ബേബി പുതിയാത്ത്, തങ്കച്ചന്‍ പനയത്തില്‍, േബബി പുന്നക്കുഴി, കൈക്കാരന്മാരായ ജോസ് വാകശ്ശേരി, സിജു കൊച്ചത്തിപ്പറമ്പില്‍, മാത്യൂ കല്ലുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

You must be logged in to post a comment Login