ഫാ. ടോം ഉഴുന്നാലിന്റെ മോചനം: പ്രാർത്ഥനയുടെ വിജയം – മാർ ജോസ് പൊരുന്നേടം

ഫാ. ടോം ഉഴുന്നാലിന്റെ മോചനം: പ്രാർത്ഥനയുടെ വിജയം  – മാർ ജോസ് പൊരുന്നേടം
മാനന്തവാടി പ്ര  ത്യാശയോടെയുള്ള പ്രാർത്ഥന ഒരിക്കലും പരാജയപ്പെടില്ല എന്നതിന്റെ തെളിവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനം എന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശ്വാസിസമൂഹം മുഴുവന്റെയും പ്രാർത്ഥനയും അധികാരികളുടെ ക്രിയാത്മകമായ ഇടപെടലുമാണ് ഈ മോചനത്തിന് വഴി തെളിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സീറോ മലബാർ സിനഡിൽ മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടതിനനുസരിച്ച് മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത സമർപ്പിത ഭവനങ്ങളിലും വീടുകളിലും ടോമച്ചന്റെ മോചനത്തിനായുള്ള പ്രാർത്ഥനകൾ നടന്നു വരികയായിരുന്നു. ഈ വർഷത്തെ സിനഡും അച്ചന്റെ മോചനം ത്വരിതപ്പെടുത്താൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സഫലമായ പ്രാർത്ഥനകളെയും അധികാരികളുടെ ഇടപെടലുകളെയും കുറിച്ച് സന്തോഷം  രേഖപ്പെടുത്തിയ ബിഷപ് ടോമച്ചന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും കേരള-കേന്ദ്ര സർക്കാറുകൾക്കും കാര്യക്ഷമമായ ഇടപെടൽ നടത്തി ഇപ്പോൾ ഈ മോചനം സാധ്യമാക്കിയ വത്തിക്കാനിലെ സഭാധികാരികൾക്കും ഒമാൻ ഭരണാധികാരികൾക്കും പ്രത്യേകം നന്ദി പറഞ്ഞു.

You must be logged in to post a comment Login