അമ്മമാര്‍ അനുഗ്രഹീതസാന്നിധ്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍

അമ്മമാര്‍ അനുഗ്രഹീതസാന്നിധ്യങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍

മൂവാറ്റുപുഴ: കുടുംബം, സഭാസമൂഹം എന്നിവിടങ്ങളിലെ അനുഗൃഹീതസാന്നിധ്യമാണ് അമ്മമാരെന്ന് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാനും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൽ. സീറോ മലബാർ മാതൃവേദി എറണാകുളം-അങ്കമാലി റീജണൽ സമ്മേളനം വാത്സല്യം-17 നെസ്റ്റ് പാസ്റ്ററൽ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മാറുന്ന ജീവിത സാഹചര്യങ്ങളിൽ സ്നേഹത്തിന്‍റെയും നന്ദിയുടെയും വിശുദ്ധിയുടെയും ആൾ രൂപങ്ങളായി മാറാൻ മാതാക്കൾക്ക് കഴിയണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ മാതൃവേദി ദേശീയ പ്രസിഡന്‍റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുപറന്പിൽ ആമുഖ സന്ദേശം നൽകി.
സീറോ മലബാർ കുടുംബ-അല്മായ കമ്മീഷൻ സെക്രട്ടറി ഫാ.ജോബി മൂലയിൽ, മാതൃവേദി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറി പ്രഫ.ഡോ. കെ.വി. റീത്താമ്മ, ഇടുക്കി രൂപത പ്രസിഡന്‍റ് പേളി ബെന്നി എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login